gnn24x7

ചെമ്പന്‍ വിനോദിന്റെ ‘ഭീമന്റെ വഴി’

0
331
gnn24x7

കൊച്ചി: ചെമ്പന്‍ വിനോദിന്റെയും ആഷിക് അബു, റിമ കല്ലിങ്ങല്‍ എന്നിവരുടെ കൂട്ടായ സംരംഭത്തില്‍ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഭീമന്റെ വഴി. പേരുകൊണ്ടുപോലും വളരെ വിചിത്രമായ ഈ സിനിമ വളരെ വ്യത്യസ്തതയോടെ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ചിത്രത്തില്‍ ചെമ്പന്‍ വിനോദിനൊപ്പം നായകപ്രാധാന്യത്തോടെ ബോബന്‍ കുഞ്ചാക്കോയും എത്തുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ചെമ്പന്‍ വിനോദിന്റെ നിര്‍മ്മാണ കമ്പനിയായ ചെമ്പശേരി മോഷന്‍ പിക്‌ചേഴ്‌സും ആഷിക് അബുവിന്റെയും റിമാ കല്ലിങ്ങലിന്റെയും നിര്‍മ്മാണ കമ്പനിയായ ഒ.പി.എം. സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ് അങ്കമാലി ഡയറീസിന് ശേഷം തിരക്കഥ എഴുതുന്ന ചിത്രമാണിത് എന്നതും വലിയ പ്രത്യേകതയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ ചിന്നു ചാന്ദ്‌നി നായികയാവുന്നു. അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയന്റെ സംഗീതത്തിന് മുഹ്‌സിന്‍ പരാരി വരികള്‍ എഴുതുന്നു.

gnn24x7