gnn24x7

ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും

0
284
gnn24x7

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്പീക്കറിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകുെമെന്നാണ് സൂചന. നേരത്തെ ഡോളര്‍ അടങ്ങിയ ബാഗ് സ്വപ്നയ്ക്കും, സരിത്തിനും കൈമാറിയെന്ന ഗുരുതര ആരോപണം സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനെല്ലാം വ്യക്തത വരുത്താൻ വേണ്ടിയാണ് സ്‌പീക്കറിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം കോൺസുൽ ജനറലിന്റെ ഡ്രൈവർക്കും അറ്റാഷെയുടെ ഡ്രൈവർക്കും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ നിർണായക മൊഴിയിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പേരുമുണ്ടായിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിലും ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്.

ഡോളര്‍ കടത്ത് കേസില്‍ വിദേശ വ്യവസായികളായ രണ്ട് മലയാളികൾക്കും പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിദേശ കാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

gnn24x7