gnn24x7

വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് അഞ്ച് മരണം

0
394
gnn24x7

കാസര്‍കോട്: കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിയുകയും കര്‍ണ്ണാടക സ്വദേശികളായ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പരിക്ക് പറ്റിയവരെ സമീപത്തെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രിയികളില്‍ വിദഗ്ദ ചികിത്സയിലാണ്. ഒന്നുരണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നുമുണ്ട്.

മരണപ്പെട്ടവരില്‍ ഒരു പുരുഷനും രണ്ട് സത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി സൂക്ഷിച്ചിട്ടുണ്ട്. കര്‍ണ്ണാടക-കേരള അതിര്‍ത്തി ഗ്രാമത്തിലാണ് ഈ അപകടം നടന്നിരിക്കുന്നത്. വധുവിന്റെ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസ്സാണ് വന്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ 11.45 ഓടെ നിയന്ത്രണം വിട്ട ബസ് സമിപത്തെ വീടുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞു വിഴുകയായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ രക്ഷപ്പെട്ടു.

ബസ് 40 ഓളം വിവാഹ സംഘാംഗങ്ങള്‍ ഉള്ളതായി രക്ഷപ്പെട്ടവര്‍ വ്യക്തമാക്കി. കര്‍ണ്ണാടകത്തിലെ ഈശ്വരമംഗലത്തു നിന്നും കരിക്ക ചെകത്തുകയം എന്ന സ്ഥലത്തേക്കാണ് വിവാഹ സംഘം യാത്ര ചെയ്തു വന്നത്. സംഭവ സ്ഥലത്ത് നാട്ടുകാരും പോലീസും ഫയഫോഴ്‌സും ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി.

gnn24x7