gnn24x7

പുതുവത്സരത്തില്‍ ദീപിക പതുകോണ്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എല്ലാം കളഞ്ഞു

0
492
gnn24x7

മുംബൈ: ബോളിവുഡിന്റെ താരറാണിയെന്ന് വിശേഷിപ്പക്കാവുന്ന ദീപികാ പദുകോണ്‍ ഈ 2021 പുതുവര്‍ഷത്തില്‍ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ എല്ലാ മുന്‍കാല പോസ്റ്റുകളും കളഞ്ഞു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഒരു വോയ്‌സ് ക്ലിപ്പും, അവധിക്കാലം പങ്കിടുന്ന മൃഗശാലയിലെ രംഗങ്ങളും മാത്രമാണുള്ളത്. ഉദ്ദേശ്യം 27.7 മില്ല്യണ്‍ ഫോളോവേഴ്‌സ് ട്വിറ്ററില്‍ താരത്തിനുണ്ട്. അതുപോലെ ഇന്‍സ്റ്റാഗ്രാമിലാണെങ്കില്‍ 57.5 മില്ല്യണും.

താരത്തിന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ വെളുപ്പിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം തന്നെയാണ് എല്ലാ മുന്‍കാല പോസ്റ്റുകളും എടുത്തു കളഞ്ഞത്. അതിനുള്ള കാരണത്തെക്കുറിച്ച് മാധ്യമങ്ങളോട് താരം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് വാസ്തവം. എന്നാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പുതുവത്‌സരാശംസകള്‍ നേരാനും മറന്നില്ല.

ദീപിക പദുക്കോണ്‍ ഇപ്പോള്‍ ഭര്‍ത്താവ് റണ്‍വീറിനൊപ്പം രാന്തമ്പോറില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. റണ്‍വീറിനൊപ്പം ദീപിക അഭിനയിച്ച അഭിനയിച്ച കപില്‍ദേവിന്റെ 83 എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കുന്നുണ്ട്.

gnn24x7