gnn24x7

റഷ്യയുടെ രണ്ടാമത്തെ കൊറോണ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദം

0
730
gnn24x7

റഷ്യ: ലോകത്ത് ഇപ്പോള്‍ നിരവധി വാക്‌സിനുകള്‍ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കേ, റഷ്യയിലെ വെക്ടര്‍ ഇന്‍സ്റ്ററ്റിയൂട്ട് നിരമ്മിച്ച രണ്ടാമത്തെ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഫലപ്രാപ്തിയുള്ള വിവരങ്ങളാണ് രണ്ടാമത്തെ വാക്‌സിനുകള്‍ക്കായി പുറത്തു വന്നത്.

നവംബറിലാണ് സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂടട്ട് എപിവാക്‌കോറോണ വാക്‌സിന്‍ ക്ലിനിക്കല്‍ പഠനത്തിന് റഷ്യ വിധേയമാക്കിയത്. ഏറെ താമസിയാതെ വന്‍തോതില്‍ ഫിബ്രവരിയോടെ വാക്‌സിന്‍ ഉല്പാദനം ആരംഭിക്കുമെന്ന് റെഷ്യന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോലികോവ പറഞ്ഞു. 2020 ജൂലൈ മാസത്തിലാണ് റഷ്യയില്‍ ഈ വാക്‌സിനേഷനുള്ള ക്ലിനിക്കല്‍ അനുമതി ലഭിച്ചത്. സപ്തംബര്‍ 30 ഓടുകൂടി ആദ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി.

ഘട്ടം ഘട്ടമായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ആദ്യം 14 പേര്‍ക്കും പിന്നീട് രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കുമാണ് കുത്തിവെപ്പ് നടത്തിയത്. ഇവരില്‍ എല്ലാവര്‍ക്കും മികച്ച ഫലങ്ങളാണ് നല്‍കിയത്. ആര്‍ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെന്ന് റഷ്യ അവകാശപ്പെട്ടു.

gnn24x7