gnn24x7

കേരളത്തിന് ഇനി ജലമെട്രോ കൂടെ

0
216
gnn24x7

കൊച്ചി: മെട്രോ സിറ്റിയില്‍ ഓടിത്തുടങ്ങിയതിന് പിന്നാലെ ഇപ്പോഴിതാ കൊച്ചികായലില്‍ ഇനി ജലമെട്രോ കൂടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോവുകയാണ്. ഈ ജലമെട്രോയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ വരുന്ന ഫിബ്രവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

വേമ്പനാട്ട് കായല്‍ പരപ്പിലൂടെയുള്ള ജലമെട്രോ കൊച്ചിയിലെ ഒരുപാട് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാവും. പെട്ടെന്ന് എത്തുന്നതിനും കൃത്യമായി ഓഫീസ് ജോലികള്‍ക്ക് എത്തുന്നതിനും ജലമെട്രോ ഏറെ ഉപകാരപ്രദമാവും. ആദ്യ മെട്രോ വൈലറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും കാക്കനാട് ടെര്‍മിനലിലേക്ക് യാത്ര ആരംഭിക്കും. ഇതായിരിക്കും ആദ്യ സര്‍വ്വീസ് ആയി നടക്കുക.

ഇതിനകം തന്നെ ബാറ്ററി വഴി പ്രവര്‍ത്തിക്കുന്ന ആധുനിക 23 ബോട്ടുകള്‍ സജ്ജമായി കഴിഞ്ഞു. കൊച്ചി ഷിപ്പിയാര്‍ഡില്‍ തന്നെയാണ് മിക്ക ബോട്ടുകളും നിര്‍മ്മിക്കപ്പെട്ടത്. ഇതുവരെ 78 ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള കരാറുകളാണ് നല്‍കപ്പെട്ടത്. കൊച്ചിയിലെ പ്രധാനപ്പെട്ട ഏറ്റവും ജനസാന്ദ്രതയുള്ള പത്ത് ദ്വീപുകളെയാണ് ജലമെട്രോ ബന്ധിപ്പിക്കുന്നത്. ഉദ്ദേശ്യം 76 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈപാതയ്്ക്ക് ഉണ്ടാവുക. ഇതില്‍ 38 ടെര്‍മിനലുകളാണ് ഉള്ളത്.

ഒരു വര്‍ഷം മുന്‍പാട് കേരള സര്‍ക്കാര്‍ ജലമെട്രോയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പത്തു മാസം കൊണ്ട് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായത് വലിയ ഒരു മികവായി കാണാം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ കൊച്ചിയിലെ മിക്ക ദ്വീപുകളിലെയും യാത്രക്കാര്‍ക്ക് വളരെ പെട്ടെന്ന് കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എത്തിച്ചേരാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here