gnn24x7

ശിവമോഗയിൽ വന്‍ സ്‌ഫോടനത്തില്‍ പത്തിലധികം അളുകൾ മരിച്ചു

0
323
gnn24x7

ബെംഗളൂരൂ: കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ പത്തിലധികം അളുകൾ മരിച്ചു. ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. സമീപത്തെ ക്വാറിയിലേക്കുള്ള ഡൈനാമിറ്റും ജെലാറ്റിനുമായി പോയ ലോറി പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ അധികവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണ്.

സ്‌ഫോടനത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് 15 കിലോ മീറ്റർ ചുറ്റളിവിൽ കെട്ടിടങ്ങൾക്ക് നാശ നഷ്ടമുണ്ടായിട്ടുണ്ട്. ശിവമോഗ അനധികൃത ഖനനപ്രവര്‍ത്തനങ്ങളും ക്വാറികളും ധാരാളം ഉള്ള പ്രദേശമാണ്.

gnn24x7