gnn24x7

സോളാര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കും

0
366
gnn24x7

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കേസ് സി.ബി.ഐ ഇനി അന്വേഷിക്കും. കേരള സംസ്ഥാന സര്‍ക്കാരിന്റെതാണ് ഈ തീരുമാനം. സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. അടുത്തിടെയാണ് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.വി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ ഈ സോളാര്‍ കേസ് കോണ്‍ഗ്രസിന് എതിരെയുള്ള ആയുധമാക്കാനാനാണ് സി.പി.എം.ന്റെ നടപടി എന്ന് കരുതി ചില സി.പി.എം നേതക്കള്‍ വിയോജിപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവണമെന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്.

gnn24x7