gnn24x7

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

0
337
gnn24x7

കുന്നംകുളം: ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു.

സ്ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട.

gnn24x7