ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമ്പോൾ ഉണ്ടായ സംഘർഷത്തെ തുടർന്ന് കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ ഭാനു വിഭാഗം എന്നീ സംഘടനകളാണ് കർഷക സമരം അവസാനിപ്പിച്ചത്.
ബുധനാഴ്ചയാണ് ഡൽഹിയുടെ അതിര്‍ത്തികളില്‍ നടന്നു വന്നിരുന്ന കർഷക സമരത്തിൽ നിന്നും പിന്‍മാറുന്നതായി സംഘടനയുടെ നേതാക്കള്‍ അറിയിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ അക്രമത്തെ ഈ രണ്ട് കർഷക സംഘടനകളും അപലപിച്ചു, കൂടാതെ ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം പിന്മാറിയ രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോർച്ച ആരോപിച്ചു.