ചൈനയിൽ ബിബിസി ചാനലിനു വിലക്ക്. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയെന്നാരോപിച്ചാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് അധികൃതർ വിശദീകരിക്കുന്നു. കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിടുന്നതിൽ ചൈനീസ് സർക്കാർ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബിബിസി ചാനെൽ ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായി വ്യക്തമായതിനെ തുടർന്നാണ് ചൈനയിൽ ബിബിസി ചാനലിനു വിലക്കേർപ്പെടുത്തിയതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഏതു വാർത്ത മാധ്യമം ആയാലും റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധവും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതും ആവണമെന്നുമുള്ള നിർദ്ദേശമാണ് ബിബിസി ലംഘിച്ചത് എന്ന് അധികൃതർ വിശദീകരിക്കുന്നു.