gnn24x7

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്; പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്ന് റിപ്പോർട്ട്

0
228
gnn24x7

ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും ആണ് വർദ്ധിപ്പിച്ചിച്ചിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന.

കോവിഡ് സാഹചര്യത്തിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട് വിമാന സർവീസുകൾ നടത്തിക്കൊണ്ടുപോകുന്നത് അസാധാരണമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. വിമാന സർവീസുകൾ കോവിഡ് -19ന് മുന്‍പുള്ള സാഹചര്യത്തിലെത്തിയാൽ നിരക്ക് വർദ്ധന പിൻവലിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങൾ സർവീസ് പുനരാരംഭിക്കുമ്പോഴാണ് നിരക്ക് പരിധി നിശ്ചയിച്ചു നൽകിയത്.

ഏവിയേഷൻ റെഗുലേറ്ററായ ഡി‌ജി‌സി‌എ ആണ് സർക്കാർ തീരുമാനിച്ച നിരക്ക് പരിധി പുറപ്പെടുവിച്ചത്. ഈ നിരക്കനുസരിച് 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി 2,000 രൂപയും 6,000 രൂപയും ആണ്, 40-60 മിനിറ്റ് 2,500 രൂപയും 7,500 രൂപ, 60-90 മിനിറ്റിന് 3,000 രൂപ, 9,000 രൂപ, 90-120 മിനിറ്റിന് 3,500 രൂപ, 10,000 രൂപ, 120-150 മിനിറ്റിന് 4,500 രൂപ, 13,000 രൂപ, 150-180 മിനിറ്റിന് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും 180- നും 210 മിനിറ്റ് 6,500 രൂപയും 18,600 രൂപയും ആണ്.

ഇപ്പോൾ 180-210 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലൈറ്റിന്‍റെ ഉയർന്ന നിരക്ക് 18,600 രൂപയാണ്. ഇത് 30% വർദ്ധിപ്പിച്ചാൽ 24,200 രൂപയായി ഉയരും. 5,600 രൂപയുടെ വർധനവാണ് ഈ ബാൻഡിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും ചെറിയ റൂട്ടിൽ, കുറഞ്ഞ നിരക്കിലുള്ള ബാൻഡ് 10% വർദ്ധിപ്പിക്കും, അതായത് 200 രൂപ ടിക്കറ്റ് നിരക്കിൽ വർദ്ധിക്കും.

സിവിൽ ഏവിയേഷൻ മേഖല 2020 മാർച്ച് 23ന് പൂർണ്ണമായും അടച്ചുപൂട്ടിയിരുന്നു. കർശന നിയന്ത്രണങ്ങളോടെ മെയ് 25നാണ് ആഭ്യന്തര സർവീസ് വീണ്ടും തുടങ്ങിയത്. രാജ്യത്ത് ഇപ്പോഴും 80% വരെ വിമാന സർവീസുകൾ പ്രവർത്തിക്കുന്നില്ല. കോവിഡ് കാലത്തെ മാന്ദ്യം കൂടി കണക്കിലെടുത്ത് വിമാന കമ്പനികളാണ് ഈ തീരുമാനം എടുത്തതെന്നും സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ 80% വരെ വിമാന സർവീസുകൾ പ്രവർത്തിക്കുന്നില്ല. സിവിൽ ഏവിയേഷൻ മേഖല 2020 മാർച്ച് 23ന് പൂർണ്ണമായും അടച്ചുപൂട്ടി. പിന്നീട് നിയന്ത്രണങ്ങളോടെ മെയ് 25 ന് ആഭ്യന്തര സർവീസ് വീണ്ടും തുടങ്ങുകയായിരുന്നു. കോവിഡ് കാലത്തെ മാന്ദ്യം കൂടി കണക്കിലെടുത്താണ് വിമാന കമ്പനികൾ ഈ തീരുമാനം എടുത്തതെന്നും സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here