gnn24x7

സംസ്ഥാനത്ത് പെട്രോള്‍ വിലയിൽ വീണ്ടും വർദ്ധനവ്; പെട്രോള്‍ വില 90 കടന്നു

0
355
gnn24x7

തിരുവനന്തപുരം: ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയും കൂടി. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നിരിക്കുകയാണ്.

ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്.

gnn24x7