തിരുവനന്തപുരം: മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. യു .ഡി.എഫ് ഘടകകക്ഷിയാകുമെന്നും മാണി സി.കാപ്പന്‍ അറിയിച്ചു. അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നും മാണി സി. കാപ്പന്‍ വ്യക്തമാക്കി.
എല്‍.ഡി.എഫ് തന്നോട് നീതികേട് കാണിച്ചുവെന്നും അതുകൊണ്ടു തന്നെ തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരുമെന്നും മാണി. സി. കാപ്പൻ അറിയിച്ചു. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകുമെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു. പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ തനിക്കാണെന്നും മാണി. സി. കാപ്പൻ പറഞ്ഞു.
അതേസമയം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.