gnn24x7

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

0
444
gnn24x7

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുക. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയാകും ഇന്ന് പ്രഖ്യാപിക്കുന്നത്.

വൈകുന്നേരം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാൻ ഭവനിൽ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടു കൂടി സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടവും നിലവില്‍ലരും. ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അതേസമയം കേരളത്തില്‍ ബി.ജെ.പി ഇലക്ഷനെ കമ്മീഷനെ അറിയിച്ചത് മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ്.

gnn24x7