gnn24x7

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യം; ആരോഗ്യ മന്ത്രി

0
166
gnn24x7

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതായും കെ കെ ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. കൂടാതെ വിമാനത്താവളങ്ങളില്‍ നിന്ന് ആര്‍.ടിപി.സി.ആര്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളില്‍ 1800 രൂപയായിരുന്നു കൊവിഡ് പരിശോധനയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്.

ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായതിനെ തുടർന്നാണ് കേരളം വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പരിശോധന സൗജന്യമാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here