gnn24x7

എക്സിറ്റ് സ്കീം മാർച്ച് 31 ന് അവസാനിക്കും; ഒമാനില്‍ നിന്ന് മടങ്ങുന്നത് 46000 പ്രവാസികൾ

0
431
gnn24x7

ഒമാനില്‍ 65,173 പ്രവാസികള്‍ തങ്ങളുടെ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. രേഖകള്‍ ശരിയാക്കി താമസം നിയമ വിധേയമാക്കാന്‍ 7 ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രവാസികൾ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം 65,173 പ്രവാസികളിൽ 46000 ത്തോളം പേർക്ക് നടപടികൾ ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. കൂടാതെ ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികൾക്ക് 2021 ജൂൺ 30 വരെ രാജ്യം വിടാൻ സാവകാശം അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് ശേഷം ഇതുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം സൈദ് അല്‍ ബാദി പറഞ്ഞു.

gnn24x7