gnn24x7

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

0
17
gnn24x7

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.
അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്.
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷകസമൂഹം കാത്തിരിക്കുന്നത്..


നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം.ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ്.സി.എസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സുനിൽ സിംഗും സജിത് പി വൈയ്യുമാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് –
ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു.
കൗതുകകരമായ നിരവധി മുഹൂർത്തങ്ങളി ലൂടെ എത്തിയ ഈ ട്രയിലർ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.
ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം.

“ആൻ്റെണിയെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം” യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.
“വാനൊക്കെ ഒക്കെയാണ്
പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്….”
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: ” അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് …”
ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?”
ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ.
ഇത്തരത്തിൽ
ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കു
ന്നത്. ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ – ഫീനിക്സ് പ്രഭു.
ഡിസൈൻ – യെല്ലോ ട്രൂത്ത്’
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7