gnn24x7

13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

0
346
gnn24x7

കൊച്ചി: കളമശ്ശേരിയിൽ 13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.

വൈഗയ്‌ക്കൊപ്പം ഞായറാഴ്ച കാണാതായ പിതാവ് സനു മോഹനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് പൊലീസ്. സനു മോഹൻ വാളയാർ ചെക്ക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പോലീസ് അധികൃതർ അറിയിച്ചു.

gnn24x7