gnn24x7

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീങ്ങിത്തുടങ്ങി

0
258
gnn24x7

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ എഞ്ചിനീയർമാർ ഭാഗികമായി മാറ്റി. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങിയതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്ത്യൻ ക്രൂ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ ചരക്ക് കൊണ്ടുപോകുന്ന ജപ്പാനീസ് ഉടമസ്ഥതയിലുള്ള എംവി എവർ ഗിവൺ കപ്പലാണ് ചൊവ്വാഴ്ചയോടെ സൂയസ് കനാലിൽ കുടുങ്ങിയത്. ഈ ഭീമൻ കപ്പലിന്റെ നീളം 400 മീറ്ററും 59 മീറ്റര്‍ വീതിയുമാണുള്ളത്.ചൈനയിൽ നിന്നും നെതര്‍ലൻഡിലെ റോട്ടര്‍ഡാമിലേക്ക് പുറപ്പെട്ട യാത്രയിലാണ് കപ്പൽ കുടുങ്ങിയത്.

അതേസമയം കപ്പൽ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

gnn24x7