gnn24x7

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം

0
252
gnn24x7

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില LDF 91, UDF 45, NDA 3 എന്നിങ്ങനെയാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം.

കളമശ്ശേരിയിൽ എൽഡിഎഫിൻ്റെ പി രാജീവ് നില മെച്ചപ്പെടുത്തുന്നു. 3403 ആണ് നിലവിൽ പി രാജീവിൻ്റെ ലീഡ്. നിലവിൽ അൻവർ സാദത്തിന് 2465 വോട്ടുകളുടെ ലീഡുണ്ട്. പറവൂരിൽ വിഡി സതീശൻ ലീഡ് 2255 ആക്കി ഉയർത്തി. എറണാകുളത്ത് ടിജെ വിനോദും തൃക്കാക്കരയിൽ പിടി തോമസും ലീഡ് ഉയർത്തി. നിലവിൽ യഥാക്രമം 1110, 3035 എന്നിങ്ങനെയാണ് ലീഡ്.

എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ കോഴിക്കോട് പേരാമ്പ്രയിൽ നിന്നും അയ്യായിരത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ചു

കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാടും ഒപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവേശത്തോടെ കാത്തിരിക്കുകയാണ്. ബംഗാളില്‍ 186 സീറ്റില്‍ തൃണമൂലും 103 സീറ്റില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ ഇടതുമാണ് മുന്നിട്ടുനില്‍ക്കുന്നത്. തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന ആദ്യ ഫല സൂചനകളില്‍ ഡിഎംകെ (DMK) മുന്നേറ്റം തുടരുകയാണ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here