gnn24x7

ഹാസ്യനടൻ നസർ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ

0
470
gnn24x7

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യനടൻ നസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട് തീവ്രവാദികൾ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിക്കുകയായിരുന്നു.

കാന്തഹാറിലെ ചില പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കിയിരുന്നു. താലിബാൻ വധിക്കുന്നതിന് മുമ്പ് നസർ മുഹമ്മദിനെ പലതവണ അടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമേരിക്കൻ സേന പിൻവാങ്ങിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാവുകയാണ്. നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലാണിപ്പോൾ. അതേസമയം നടന്റെ കൊലപാതകം താലിബാൻ നിഷേധിച്ചിട്ടുണ്ട്.

gnn24x7