gnn24x7

വിസ്മയയുടെ ആത്മഹത്യ; കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

0
492
gnn24x7

വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ.

ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടർന്ന് കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും ലഭിക്കില്ല. ജൂൺ 21നാണ് വിസ്മയയെ കിരണിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.

gnn24x7