വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശരത്ത് താലി കെട്ടുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി വിടുകയുമായിരുന്നു. ഇതിൽ മനം നൊന്ത് പെൺകുട്ടി കഴിഞ്ഞ 28ന് ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ കെ.മാധവൻകുട്ടി, എഎസ്ഐ ഭുവനേശ്വർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.