gnn24x7

സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് ആത്മഹത്യ ചെയ്തു

0
461
gnn24x7

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് (44) ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശിയാണ് സുരേഷ് ചാലിയത്ത്.

ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് ഒരു കൂട്ടം സദാചാര ഗുണ്ടകൾ സുരേഷിനെ വന്ന് അമ്മയുടെയും മക്കളുടെയും മുൻപിൽ വെച്ചേ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിൽ മനം നൊന്താണ് സുരേഷ് തൂങ്ങി മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്.

പ്രശസ്ത ചിത്രകാരനും സ്കൂൾ അധ്യാപകനുമായ സുരേഷ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

gnn24x7