gnn24x7

വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു

0
806
gnn24x7

മുംബൈ: വിജയ്മല്യയുടെ കിംഗ്ഫിഷർ ഹൗസ് 52 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡെവലപ്പർ സാറ്റർൺ റിയൽറ്റേഴ്സിന് വിറ്റു. നിരവധി വർഷങ്ങളായി ഒന്നിലധികം ലേലം നടത്തിയിട്ടും വില്പന നടത്താൻ കഴിയാത്തതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ വിലക്കാണ് കിംഗ്ഫിഷർ ഹൗസ് ഇപ്പോൾ വിറ്റിരുന്നത്.

150 കോടി രൂപയാണ് കിങ്ഫിഷര്‍ ഹൗസിന് നിശ്ചയിച്ചിരുന്ന വില. ഈ വില്‍പനയില്‍ നിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നല്‍കിയ ബാങ്കുകള്‍ക്കു ലഭിക്കും. 10000 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. ഇതിൽ 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു.

gnn24x7