gnn24x7

അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം

0
296
gnn24x7

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലെന്നാണ് റിപ്പോർട്ട്. രണ്ട് ഭീകരരും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. കാബൂളിലെ യു.എസ് എംബസി വിമാനത്താവളത്തിന്റെ പരിസരത്ത് ആക്രമണം നടക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് കാബൂളില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇത് അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ്. ഇന്നലെ വൈകീട്ടോടെയാണ് വീണ്ടും സ്ഫോടനം നടന്നത്.

gnn24x7