gnn24x7

ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

0
750
gnn24x7

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

gnn24x7