gnn24x7

രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു

0
389
gnn24x7

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു തന്നെ. രാജ്യത്ത് പുതിയതായി 47,092 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും ഇത് 12 ശതമാനം അധികം ആണ്.

അതേസമയം കോവിഡ് വ്യാപനം കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്.

കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,09,244 പേർക്ക് കൂടി കൊവിഡ് വാക്സിൻ നൽകിയതോടെ ആകെ വാക്സിനേഷൻ 66,30,37,334 ആയി ഉയർന്നതായാണ് റിപ്പോർട്ട്.

gnn24x7