gnn24x7

സ്‌പോൺസറുടെ വീട്ടിൽനിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചതിന് ദുബായിൽ രണ്ട് പേർ അറസ്റ്റിൽ

0
363
gnn24x7

സ്‌പോൺസറുടെ വീട്ടിൽനിന്ന് 3255 ദിർഹവും ആഭരണങ്ങളും മോഷ്ടിച്ചതിന് ദുബായിൽ രണ്ട് പേർ അറസ്റ്റിൽ.

സ്‌പോൺസർ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷിക്കുകയും ആഫ്രിക്കൻ സ്ത്രീകൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചു വെച്ചിരുന്ന കുറച്ച് പണവും ആഭരണങ്ങളും മോഷ്ടിച്ചതായി കണ്ടെത്തുകയും ചെയ്തു.

ആദ്യം ചോദ്യം ചെയ്തപ്പോൾ വീട്ടുജോലിക്കാർ അവർ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ചോദ്യം ചെയ്യലിൽ, അവർ കുറ്റം സമ്മതിക്കുകയും കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

gnn24x7