ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കോവിഡിന് മുമ്പുള്ള ശേഷിയുടെ 85% ശേഷിയോടെ എയർലൈനുകൾക്ക് പ്രവർത്തിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി. ഓഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം മുൻപ് അനുമതി നൽകിയിരുന്നു.
നിലവിലെ ഉത്തരവ് സെപ്റ്റംബർ 18 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാധകമായിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ സ്ഥലങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായിരിക്കുകയാണ്.




































