സെറോ ടൈപ്പ് 2 ഡെങ്കി കൂടുതൽ അപകടകരം; കേരളത്തിന് മുന്നറിയിപ്പ്

0
92

ന്യൂദല്‍ഹി: കൂടുതൽ അപകടകരമായ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേസുകൾ നേരത്തേ കണ്ടെത്താനും പനി സംബന്ധിച്ച ഹെൽപ്പ് ലൈനുകൾ ആരംഭിക്കാനും മതിയായ ടെസ്റ്റിംഗ് കിറ്റുകൾ, ലാർവിസൈഡുകൾ, മരുന്നുകൾ എന്നിവ സംഭരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

കോവിഡ് -19 സാഹചര്യങ്ങളുടെ ഉന്നതതല അവലോകന യോഗവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി ശ്രദ്ധയിൽപ്പെടുത്തി, വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് ബഹുജന കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് 2 ഡെങ്കി. സെറോ ടൈപ്പ് 2 ഡെങ്കി കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here