gnn24x7

പാചക വാതകത്തിന് 15 രൂപ വര്‍ധിപ്പിച്ചു; പെട്രോള്‍-ഡീസല്‍ വിലയിലും വർദ്ധനവ്

0
475
gnn24x7

ന്യൂഡല്‍ഹി: പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകള്‍ക്കും 15 രൂപ വീതം വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. രാജ്യത്ത് വിവിധയിടങ്ങളില്‍ പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയും വർധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇതുവരെയായി 205 രൂപയാണ് ഒരു സിലിണ്ടറിന് വര്‍ധിപ്പിച്ചിട്ടുള്ളത്. പാചക വാതകത്തിന് രണ്ടു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവാണ് ഇത്.

രാജ്യത്തുടനീളം ഇന്ധന വിലയും ബുധനാഴ്ച വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 മുതല്‍ 30 പൈസ വരെയാണ് വിവിധ ഇടങ്ങളില്‍ ഇന്ന് ഉയര്‍ത്തിയിട്ടുള്ളത്. ഡീസലിന് 34 മുതല്‍ 37 പൈസ വരെയും ലിറ്ററിന് വര്‍ധിപ്പിച്ചു.

gnn24x7