gnn24x7

മകന് പ്രായപൂര്‍ത്തിയായാലും വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ പിതാവിന് ഉത്തരവാദിത്വമുണ്ട്: ഹൈക്കോടതി

0
333
gnn24x7

ന്യൂഡല്‍ഹി: മകന് പ്രായപൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്നും മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. 1997-ല്‍ വിവാഹം കഴിഞ്ഞ് 2011-ല്‍ വേര്‍പിരിഞ്ഞ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

gnn24x7