gnn24x7

ഇടുക്കി അണക്കെട്ടിൽ റെഡ് അലര്‍ട്ട് രണ്ടുദിവസത്തിനുശേഷം മാത്രം: ചീഫ് എന്‍ജിനീയര്‍

0
379
gnn24x7

തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ റെഡ് അലര്‍ട്ട് രണ്ടുദിവസത്തിനുശേഷം മാത്രമെന്നു കെഎസ്ഇബി ഡാം സുരക്ഷ ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനാലാണ് തീരുമാനം.

ഇടുക്കിയില്‍ നിലവിൽ ഓറഞ്ച് അലര്‍ട്ട് ആണ്. ജലനിരപ്പ് 2396.86 അടിയിലെത്തുന്നു. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.86 അടിയായാല്‍ ഡാം തുറക്കണം. ഡാം തുറക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടി.

gnn24x7