gnn24x7

മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത; ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കിൽ ഇല്ല

0
527
gnn24x7

കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും. അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലിൽ ആയിരുന്നു. ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്കിൽ ഇല്ലെന്നാണ് വിവരം.

ഹോട്ടലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ജീവനക്കാർക്കു നിർദേശം നൽകിയ വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. റോയ് നശിപ്പിച്ചെന്നു ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണമാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്ക് നശിപ്പിച്ചതായാണ് സംശയം. റോയ് വയലാട്ടിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

gnn24x7