gnn24x7

അബുദാബി നിരത്തുകളിലേയ്ക്ക് കൂടുതൽ ഡ്രൈവറില്ലാ ടാക്സികളെത്തുന്നു

0
512
gnn24x7

അബുദാബി: ഡ്രൈവറില്ലാ ടാക്സികളുടെ സേവനം വ്യാപിപ്പിക്കാനൊരുങ്ങി അബുദാബി. യാസ് ഐലൻഡിലെ പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെയാണ് പൊതുനിരത്തുകളിൽ ഡ്രൈവറില്ലാ വാഹനം സർവീസ് നടത്താനൊരുങ്ങുന്നത്.

ഇത്തരം ടാക്സികളുടെ വീഡിയോ ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. നൂതന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെയാണ് ഇത്തരം ടാക്സികൾ പ്രവർത്തിക്കുന്നത്.

ആദ്യഘട്ടത്തിന്റെ ഭാഗമായി മൂന്ന് വാഹനങ്ങളാണ് റോഡിലേക്ക് ഇറക്കിയിരിക്കുന്നത്. കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ റോഡിലേക്ക് ഇറക്കാനാണ് ഗതാഗത അധികൃതരുടെ തീരുമാനം.

gnn24x7