gnn24x7

മോഹന്‍ലാല്‍ വീണ്ടും അമ്മയുടെ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകള്‍

0
493
gnn24x7

കൊച്ചി: മോഹന്‍ലാലിനെ താരസംഘടനയായ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് പദവിയില്‍ രണ്ട് വനിതകള്‍ എത്തി. ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് വൈസ് പ്രസിഡന്റ് പദവിയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. അതെസമയം 21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

gnn24x7