gnn24x7

വയനാട്ടില്‍ ലഹരി പാര്‍ട്ടി; ടിപി വധക്കേസ് പ്രതിയടക്കം 15 പേർ പിടിയിൽ

0
641
gnn24x7

കല്‍പ്പറ്റ: വയനാട് സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ടി.പി. വധകേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് അടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്.

കഞ്ചാവ്, എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പ്രതികളില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം. റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണ്.

gnn24x7