gnn24x7

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി; മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍

0
125
gnn24x7

തിരുവനന്തപുരം: 2022–23 വര്‍ഷത്തെ വൈദ്യുതി നിരക്കില്‍ മേയ് അവസാനം ഉത്തരവുണ്ടാകുമെന്ന് റഗുലേറ്ററി കമ്മിഷന്‍. കെഎസ്ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

നിലവിൽ 6.35 പൈസയാണ് യൂണിറ്റ് നിരക്ക്. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യായമായ നിരക്കാണിത്. നിരക്ക് വർധന ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നൽകിയ അപേക്ഷയിലെ തെളിവെടുപ്പ് പൂർത്തിയായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here