gnn24x7

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

0
342
gnn24x7

പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ വച്ച് പ്രതികരിച്ച ചില സിപിഎം നേതാക്കൾ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ എന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്നാണ്.  അതേസമയം കൊലയ്ക്ക് പിന്നിൽ പാർട്ടി പ്രവർത്തകരാണെന്ന വാദം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി തള്ളി. 

gnn24x7