gnn24x7

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പായസമേള ഇന്ന് വൈകീട്ട്

0
749
gnn24x7

കോർക്കിലെ ഓണാഘോഷത്തിന് മധുരം പകരാൻ പായസമേളയും. വനിതകൾക്കായി കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന പായസ മേള ഇന്ന്. വൈകീട്ട് 4.30 മുതൽ 5.30 വരെ Clogheen Kerry Pike Community Hall ലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

യു കെയിലെ പ്രശസ്ത പാചക വ്ലോഗറും വഞ്ചിനാട് റെസ്റ്റോറന്റ് ഷെഫുമായ ബിനോജ് മത്സരം വിലയിരുത്തും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 യൂറോയാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് അൻപത് യൂറോ, മൂന്നാം സ്ഥാനത്തിന് 25യൂറോയും ലഭിക്കും. Paul’s Couisine, Olive Catering Service, Confident Travel Limited, Spice India Catering എന്നിവരാണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്.

gnn24x7