gnn24x7

‘അർബൻ നക്‌സലുകൾ’ പുതിയ രൂപത്തില്‍ എത്തുന്നു: പ്രധാനമന്ത്രി

0
299
gnn24x7

ബറൂച്ച്: പുതിയ രൂപത്തില്‍ ‘അർബൻ നക്‌സലുകൾ’ ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത്  അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ബറൂച്ചിയില്‍ പറഞ്ഞു.

ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “അർബൻ നക്‌സലുകൾ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നിരപരാധികളും ഊർജ്ജസ്വലരുമായ നമ്മുടെ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു,” ആം ആദ്മി പാർട്ടിയെയാണ് പ്രധാനമന്ത്രി മോദി ഇതിലൂടെ പരോക്ഷമായി ഉദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് ചൂടി പിടിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ‘അർബൻ നക്‌സല്‍’ പരാമര്‍ശം. 

gnn24x7