gnn24x7

ശബരിമലയിൽ തീർഥാടകരെ ബലം പ്രയോഗിച്ച് നീക്കിയതിൽ നടപടിയുണ്ടായേക്കില്ല; ഇടപെട്ട് ഹൈക്കോടതിയും

0
316
gnn24x7

ശബരിമലയിൽ മകരവിളക്കു ദിവസം തീർഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും നടപടി എടുക്കില്ലെന്നു സൂചിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. ഇതിനിടെ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തീർഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പക്ഷേ തിരക്ക്നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നു.

സംഭവത്തെപ്പറ്റി ഗാർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും അനന്തഗോപൻ അറിയിച്ചു. ഗാർഡ് തീർഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here