gnn24x7

വാട്ടർഫോർഡ് ഫാമിൽ കണ്ടെത്തിയ മരത്തിന് 3,500 വർഷത്തെ പഴക്കം

0
218
gnn24x7

വെസ്റ്റ് വാട്ടർഫോർഡിലെ ഒരു ഫാം യാർഡ് ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന അര ടൺ ഭാരമുള്ള ഓക്ക് മരത്തിന്റെ തടിക്ക്, 3,500 വർഷങ്ങളുടെ പഴക്കം. ഡെൻഡ്രോക്രോണോളജിക്കൽ പരിശോധനയിൽ, മരം കടപുഴകിയ സമയം 605 വയസ്സായിരുന്നുവെന്ന് വെളിപ്പെടുത്തി. അയർലണ്ട്, ബ്രിട്ടൺ രാജ്യങ്ങളിൽ ഇതുവരെ പരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന വൃക്ഷമാണിത്.

ടല്ലോയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള നോക്കനൂരിലെ തന്റെ 72 ഏക്കർ ഫാമിലെ അഴുക്കുചാല് വൃത്തിയാക്കുന്നതിനിടെയാണ് ഭൂവുടമ ടോം ജോ മർഫി 2016 ൽ മരം കണ്ടെത്തിയത്.”അത് അഞ്ചടി താഴെയായിരുന്നു, കുഴിച്ചെടുക്കാൻ എളുപ്പമായിരുന്നില്ല”, അദ്ദേഹം പറയുന്നു. ടോം ജോ 25 വർഷങ്ങൾക്ക് മുമ്പ് വേർതിരിച്ചെടുത്ത നിരവധി ബോഗ് ഓക്ക് ഈ ഫാമിൽ സംരക്ഷിച്ചുവരുന്നുണ്ട്. അവ വില്പന നടത്താനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്.അയർലണ്ടിലെ നാഷണൽ മ്യൂസിയം അറിയിച്ചതനുസരിച്ച്, 2018-ൽ, ലോകപ്രശസ്ത ട്രീ വിദഗ്ധനും യൂണിവേഴ്സിറ്റി ഫെല്ലോ ഡേവിഡ് ബ്രൗണിന്റെ ഡെൻഡ്രോക്രോണോളജിക്കൽ പരിശോധനയ്ക്കായി അദ്ദേഹം ക്യൂൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിലേക്ക് തടിയുടെ ഒരു ഭാഗം അയച്ചു.

ഡെൻഡ്രോക്രോണോളജിക്കൽ ടെസ്റ്റിംഗ് ഒരു മരത്തിന്റെ പ്രായത്തെ അതിന്റെ റിംഗ് സീക്വൻസിലൂടെ വ്യാഖ്യാനിക്കുന്നു, ഓരോ ശ്രേണിയും ഒരു വർഷത്തെ പ്രതിനിധീകരിക്കുന്നു. ഇതിലൂടെ ഒരു വൃക്ഷത്തിന്റെ ആയുസ് നിർവചിക്കാനാകും. ഓക്കിന്റെ പ്രായം കണ്ടുപിടിച്ച് ബ്രൗൺ അത്ഭുതപ്പെട്ടു. ബിസി 1652 ലാണ് മരത്തിന്റെ ഉത്ഭവമെന്നും ബിസി 1048 ൽ ഒരു കൊടുങ്കാറ്റിനിടെ വീഴുമ്പോൾ അത് പൂർണ ആരോഗ്യത്തിലായിരുന്നുവെന്നും വെളിപ്പെടുത്തി. പ്രകൃതിദത്തമായ ലവണങ്ങളും ധാതുക്കളും, കളിമണ്ണിൽ ഓക്സിജന്റെ അഭാവം, ടാനിൻ എന്നിവ മരത്തെ ഫോസിലാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here