gnn24x7

മലയാളികളുടെ പ്രിയപ്പെട്ട ഫെഡറൽ ബാങ്ക് ഡബ്ലിനിൽ

0
1742
gnn24x7

മൈൻഡ് മെഗാമേളയിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെ മുപ്പതിലധികം സ്റ്റാളുകൾ… വ്യത്യസ്ത രുചിക്കൂട്ടുകൾ, ഫാഷൻ ബൊട്ടീക്, ഫിനാൻസ് കൺസൾട്ടിങ്, ഗ്രോസറി ഷോപ്പിംഗ്, ഹോം ഫർണിഷിങ് ഉൾപ്പടെ ഒട്ടനവധി സ്റ്റാളുകളിൽ നിന്ന് നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളും. മൈൻഡ് മെഗാമേളയുടെ ഫെഡറൽ ബാങ്ക് സ്റ്റാളിൽ, ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന 80% സേവനങ്ങളും ഞൊടിയിടയിൽ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

മെഗാമേളയുടെ വേദിയിൽ തെന്നിന്ധ്യൻ താരസുന്ദരി ഹണി റോസ്, ഡബ്ലിൻ മേയർ, ഐറിഷ് മിനിസ്റ്റേഴ്‌സ്, കൗണ്ടി കൗൺസിലേഴ്‌സ് ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് മൈൻഡ് അറിയിക്കുന്നു. കൂടാതെ ഗാർഡായും ആംബുലൻസ് സെർവിസും മെഗാമേളയുടെ ഭാഗമാകും. മെഗാമേളയുടെ സുഗമമായ നടത്തിപ്പിനും, രാജ്യത്തിൻറെ എല്ലാഭാഗത്തുനിന്നും മെഗാമേളയിൽ എത്തിച്ചേരുന്നവരുടെ സുരക്ഷക്കും ഫിൻഗാൽ കൗണ്ടി കൗൺസിലും ഗാർഡായും എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദിവസങ്ങൾ മാത്രം അകലെനിൽക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അതിനായി ആത്മാർത്ഥമായി സഹകരിച്ച എല്ലാ സ്പോന്സർസിനോടും ഐറിഷ് ഇന്ത്യൻ ജനതയോടും മൈൻഡ് നന്ദിയറിക്കുന്നതോടൊപ്പം ഇനിയും car parking + raffle ticket എടുക്കാത്തവർ http://mindireland.org/events-2023/raffle-parking/booking എന്ന ലിങ്കിൽ ബുക്ക്‌ ചെയ്യുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7