സാമൂഹ്യമാധ്യമങ്ങൾ ഇന്ന് നമ്മുടെ എല്ലാവരുടെയും സ്വകാര്യ ജീവിതത്തിൽ ഒഴിച്ച് കൂട്ടാൻ ആകാത്ത ഒരു പങ്കാളിയാണ്. അത് വഴി നമ്മൾ പകുങ്കുവയ്ക്കുന്ന ഓരോ ചെറിയ വിവരങ്ങളും, അപരിച്ചതാരായ ലക്ഷങ്ങളുടെ അടുക്കലേക്കാണ് എത്തുക. സാമൂഹ്യ മാധ്യമങ്ങലൂടെയുള്ള തട്ടിപ്പുകളും ഇന്ന് പതിന്മടങ്ങു വർധിച്ചുവരുന്നുണ്ട്. ഇപ്പോൾ നമ്മളുടെ കുഞ്ഞുങ്ങളുടെ സുരക്ഷ പോലും ചോദ്യചിഹ്ന്യമാകുകയാണ്. കുട്ടികളുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഓരോന്നും ഫോട്ടോയും വീഡിയോയുമായി പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കൾ അറിയുന്നില്ല, തങ്ങളുടെ കുട്ടികളെ കാത്ത് വൻ തട്ടിപ്പ് സംഘങ്ങൾ പിന്നാലെയുണ്ടെന്ന്..
എല്ലാവരും കേട്ടിട്ടുള്ള ചൈൽഡ് പോണോഗ്രാഫി മാത്രമല്ല, ഇന്ന് കുട്ടികളുടെ ഫോട്ടോസും വിഡിയോകളും ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകൾ വരെ നടക്കുന്നു. എന്തിനേറെ, കുട്ടികളുടെ ശബ്ദം ഉപയോഗിച്ച് രക്ഷിതാക്കളിൽ നിന്നും പണം തട്ടുന്നതും, മറ്റ് വിവരങ്ങൾ ചോർത്തിയുള്ള ബാങ്ക് തട്ടിപ്പുകളും വർധിച്ചു വരുന്നു.സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തും, ഫേക്ക് അക്കൗണ്ടുകൾ വഴിയും പണം തട്ടുന്നതും വ്യാപകമാണ്. നമ്മളുടെ അക്കൗണ്ടുകൾ കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ കൈക്കലാക്കിയ ശേഷം, ഫോട്ടോകൾ ഉൾപ്പെടെ ഉപയോഗിച്ച്, പരിചയക്കാരോട് പണം അഭ്യർത്ഥിക്കും. ഇത് കേൾക്കുന്ന വ്യക്തി, പരിചയക്കാരൻ ആണ് പണം ആവശ്യപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പുക്കാരന് പണം നൽകുകയും ചെയ്യും. യഥാർത്ഥ അക്കൗണ്ട് ഹോൾഡർ ഇത് അറിയുക കൂടി ഇല്ല.
ഏതൊരു വ്യക്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പണം ആവശ്യപ്പെട്ടാലും, അതിന്റെ ആധികാരികത നേരിട്ട് ഉറപ്പാക്കിയ ശേഷം മാത്രം ഇടപാടുകൾ നടത്തുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































