gnn24x7

കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളുടെ ഓൺലൈൻ പ്രവാസി മീറ്റ് ഇന്ന്

0
538
gnn24x7

കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റ് ഇന്ന് ഐറിഷ് സമയം 1.30ന് (ഇന്ത്യന്‍ സമയം 6 മണി) നടത്തപ്പെടുമെന്ന് പ്രവാസികാര്യാലയ ഡയറക്ടര്‍ ഫാ. മാത്യു പുതുമന, അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് എന്നിവര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വികാരി ജനറൽ ഫാ. ബോബി മണ്ണം പ്ലാക്കൽ മുഖ്യ പ്രഭാഷണം  നടത്തും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രസംഗിക്കും.

ഗ്ലോബല്‍ ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാന്‍ കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി സൂം ഓണ്‍ലൈന്‍ സൂം മീറ്റില്‍ പങ്കെടുക്കാം

Please click the link below to join the Zoom webinar:

https://cloudericks.zoom.us/j/99028512217?pwd=bmFBRUJXNDl5cHpnaEN3R1ZXMk1vUT09

Passcode: 270524

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7