മലയാളത്തിന്റെ മിന്നൽ മുരളിക്ക് അയർലണ്ടിലേക്ക് സ്വാഗതം.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയ നായകൻ ടോവിനോ ഡബ്ലിനിൽ എത്തുന്നത്. ഓഗസ്റ്റ് വൈകുന്നേരം ആറുമണിക്ക് ഡബ്ബിനിലെ SCIENTOLOGY സെന്ററിൽ നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിയ അവതാരകൻ ആർജെ മിഥുനും പങ്കെടുക്കുന്നു.OSCAR TRAVEL ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ.
ഈ അവിസ്മരണീയ സന്ധ്യയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണ്. ചിത്രത്തിന്റെ പ്രൊമോഷന് പുറമേ വയനാട് ദുരന്തബാധിതർക്കായി ദുരിതാശ്വാസ സഹായ സമാഹരണവും സംഘാടകർ ഒരുക്കുന്നുണ്ട്. വയനാടിന് കൈത്താങ്ങ് ആകാൻ അയലൻ മലയാളികൾക്കും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

Aditi,CORAL PERFUMES, Jacme എന്നിവരാണ് പരിപാടിയുടെ മറ്റു പ്രധാന പങ്കാളികൾ. TILEX, Ingredients ASIAN SUPERMARKET, Spice Village Rialto & Naas Indian Street Food, M50 THE BAND എന്നിവർ സപ്പോർട്ടേഴ്‌സാണ്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb