gnn24x7

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജൊ ബൈഡനായിരിക്കും മുഖ്യ എതിരാളിയെന്ന് ട്രംമ്പ് – പി പി ചെറിയാന്‍

0
352
gnn24x7

Picture

ഒഹായൊ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളി ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള മുന്‍ വൈസ് പ്രസിഡന്റ് ജൊ ബൈഡനായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംമ്പ് പ്രവചിച്ചു.

എന്റെ പ്രചരണ യോഗങ്ങളിലെല്ലാം ജൊ ബൈഡന്റെ അഴിമതികളെ കുറിച്ചായിരിക്കും വോട്ടര്‍മാരെ ബോധ്യപ്പെടുത്തികയെന്നും ജൊ ബൈഡന്റെ മകന്‍ ഇപ്പോള്‍ പൊതു രംഗത്തു നിന്നും മറഞ്ഞിരിക്കുകയാണെന്നും, ജൊ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ രാജ്യാന്തര തലത്തില്‍ നടത്തിയ മകന്റെ അഴിമതികള്‍ പൊതുജനമുമ്പാകെ വെളിപ്പെടുത്തുമെന്നും ട്രംമ്പ് പറഞ്ഞു. ജനുവരി 9 വ്യാഴാഴ്ച ഒഹായൊയില്‍ സംഘടിപ്പിച്ച വമ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംമ്പ്. 2016 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയില്‍ ജൊ ബൈഡന്റേയും, മകന്റേയും അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന് യുക്രെയ്‌നോട് ആവശ്യപ്പെട്ടത് ഡമോക്രാറ്റിക് പാര്‍ട്ടി വലിയ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ജൊ ബൈഡനും, മകന്‍ ഹണ്ടറും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു സംബാധിച്ച അധികൃത സ്വത്തുക്കള്‍ക്ക് കണക്കില്ലെന്നും ട്രംമ്പ് കൂട്ടിച്ചേര്‍ത്തു ബൈസന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ തന്റെ വിജയം സുനിശ്ചിതമാകുമെന്നും, പ്രബുദ്ധരായ അമേരിക്കന്‍ ജനത അഴിമതിക്കാരെ ഭരണതലപ്പത്ത് പ്രതിഷ്ഠിക്കുകയില്ലെന്നും ട്രംമ്പ് പറഞ്ഞു. ഇറാന്‍ സംഭവ വികാസങ്ങളേയും ട്രംമ്പ് പരാമര്‍ശിച്ചു ആണവ കരാറിന്റെ പേരില്‍ ബില്യണ്‍ കണക്കിന് അമേരിക്കന്‍ നികുതി ദായകരുടെ പണമാണ് ഇറാന് നല്‍കിയിരുന്നതെന്നും, ആ പണമാണ് തീവ്രവാദം വളര്‍ത്തുന്നതിന് ഇറാന്‍ ഉപയോഗിച്ചതെന്ന് മുന്‍ പ്രസിഡന്റ് ഒബാമയുടെ പേരെടുത്ത് പറഞ്ഞു ട്രംമ്പ് കുറ്റപ്പെടുത്തി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here